പൂനൂർ: തെങ്ങിൽ നിന്നും വീണ് മരണമടഞ്ഞ കാന്തപുരം കുളങ്ങരാംപോയിൽ മജീദിന്റെ കുടുംബ സംരക്ഷണത്തിനായി മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കെട്ടിടത്തിന് ആനപ്പാറ ഉസൈൻ മാസ്റ്റർ സംഭാവന നൽകുന്ന സ്ഥലത്തിന്റെ രേഖകൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചു.
മലപ്പുറത്ത് നടന്ന ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ, അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, കെ പി എ മജീദ് എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, അഡ്വ. കെ എൻ എ കാദർ, അഹമ്മദ് കുട്ടി ഉണ്ണികുളം, സുഹറ മുമ്പാട്, അഡ്വ. ഫൈസൽ ബാബു, അബ്ദുറഹ്മാൻ രണ്ടത്താണി,
അഡ്വക്കറ്റ് എം റഹ്മത്തുള്ള, കെ കെ അബ്ദുല്ല മാസ്റ്റർ,അഷ്റഫ് തങ്ങൾ, എൻ . കെ. അസീസ്, കെ കെ മുനീർ, ഫസൽ വാരിസ്, വി.കെ മുഹമ്മദ്, സത്താർ അവേലം, കെ പി സക്കീന, ഫസീല അസ്ലഹ്, ഹിഷാം അവേലത്ത്, സലാം പി പി എന്നിവർ സംബന്ധിച്ചു.
തെങ്ങ് കയറ്റ തൊഴിലിലൂടെ ലഭിച്ചിരുന്ന ഏക വരുമാനം കൊണ്ടായിരുന്നു മജീദിന്റെ കുടുംബം ജീവിച്ചത്. 45 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹത്തിന്റെ ആകസ്മിക വേർപാട് അനാഥരായ കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. പരോപകാരിയുമായി ഇദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം കാന്തപുരം മുസ്ലീംലീഗ് ഏറ്റെടുക്കുകയും അഹമ്മദ് കുട്ടി ഉണ്ണികുളം രക്ഷാധികാരിയും നജീബ് കാന്തപുരം എംഎൽഎ ചെയർമാനും അശ്റഫ് തങ്ങൾ ജനറൽ കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുടുംബത്തിന്റെ പേരിൽ ദാനമായി കിട്ടിയ ഭൂമിയിൽ ചെറിയൊരു കെട്ടിടം നിർമ്മിക്കുകയും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം പ്രസ്തുത കുടുംബത്തിന് ലഭിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചത്.