പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം വാളേരി മീത്തൽ ജയേഷ് അന്തരിച്ചു. നാല്പത്തി നാല് വയസായിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസം തിരുവള്ളൂർ കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള പള്ളിയത്ത് നിന്ന് ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്നു. താൽക്കാലിക കണക്ഷൻ നല്കാൻ പോസ്റ്റിൽ കയറിയ ജയേഷ് ഷോക്കേറ്റ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ആദ്യം കണ്ടത്. പിന്നീട് ചികിത്സയിൽ തുടരവെയാണ് മരണം.
കൽപത്തൂർ ഇലക്ട്രിക്കൽ ആൻ്റ് പ്ലംബിംഗ് ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി (കെ.ഇ.എൽ.സി.ഒ.എസ്) ഡയറക്ടർ, എരവട്ടൂർ പാറപ്പുറം ചെന്താര ഗ്രന്ഥാലയം എക്സിക്യുട്ടീവ് അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു.
അച്ഛൻ:പരേതനായ കുമാരൻ.
അമ്മ: ജാനകി.
സഹോദരൻ: അനീഷ്.
ഭാര്യ: രമ്മ്യ.
മക്കൾ: ആരുഷ്, ആകർഷ.