കോഴിക്കോട്: ദേശീയ മീറ്റിന് പരിശീലനം നടത്തുന്നതിൽ നിന്ന് ഷൂട്ടിങ് മത്സരാർഥിയെ തടഞ്ഞെന്ന പരാതിയിൽ നടപടിയെടുക്കാത്ത സംഭവത്തിൽ കോഴിക്കോട് പോക്സോ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. കോഴിക്കോട് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത് ശബരീഷിനെതിരെ വയനാട് സ്വദേശിയായ 15 വയസുകാരന്റെ മാതാവ് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതാണ് പരാതിക്കാധാരം. പരിശീലനത്തിനുള്ള തിരയുടെ തുക അടക്കാൻ വൈകിയെന്ന് പേരു പറഞ്ഞ് വിദ്യാർഥിയായ ഷൂട്ടറെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
വയനാട് സ്വദേശി ആര്യൻ 50 മീറ്റർ റൈഫിൾ വിഭാഗത്തിലെ ദേശീയ തലത്തിലെ റിനൌൺഡ് ഷൂട്ടറാണ്. ജില്ലാ സംസ്ഥാന തലത്തിൽ നിരവധി വിജയങ്ങൾ നേടിയ താരം. ദേശീയ മീറ്റിൽ പങ്കെടുക്കാനായി കോഴിക്കോട് വന്ന് താമസിച്ച് കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷനിലാണ് പരിശീലനം നടത്തുന്നത്. എന്നാൽ ഡിസംബർ മാസം 7-ാം തിയതി പരിശീലനത്തിനെത്തി ആര്യനെ തിരയുടെ കാശടച്ചില്ലെന്ന് പറഞ്ഞ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത് ഷബരീഷ് തടഞ്ഞു.
കുറച്ചു സമയം പുറത്തു നിർത്തിയ ശേഷം പിന്നീട് അനുവദിച്ചെങ്കിലും 10 ആം തീയതി വീണ്ടും തടഞ്ഞു. ഇതോടെ മാനസിക പ്രയാസത്തിലായ ആര്യൻ നാട്ടിലേക്ക് മടങ്ങി. റൈഫിസല് അസോ. സെക്രട്ടറിയുടേത് മനപൂർവമായ നടപടിയാണെന്നാണ് ആര്യന്റെ മാതാവ് ആരോപിക്കുന്നത് തിരയുടെ കാശ് കുടിശ്ശിക 27000 രൂപ അടക്കണമെന്ന് അറിഞ്ഞ ആര്യൻ രക്ഷിതാവ് ഡിസംബർ 6 ന് 10000 രൂപ അടക്കുകയും ബാക്കി തുക 13ന് അടക്കാമെന്ന് അറിയിക്കുകയും അത് അംഗീകരിക്കുയും ചെയ. ഇതിനെല്ലാം വാട്‌സാപ്പ് ചാറ്റുകൾ തെളിവായും ഉണ്ട്. മകനെ മാനസികായി പീഡിപ്പിച്ചതിൽ റൈഫിൾ അസോസിയേഷന് സെക്രട്ടറി അഭിജിതിനെതിരെ ആര്യയുടെ മാതാവ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല. തുടർന്ന് കുന്ദമംഗംലം കോടതിയെ സമീപിച്ചു. കുന്ദമംഗലം കോടതി പോക്സോ കോടതിയിലേക്ക് കേസ് മാറ്റി. പോകാസ് കോടതിായണ് പൊലീസിനോട് ഇപ്പോൾ റിപ്പോർട്ട് തേടിയിരിക്കുന്നത്. തിരയുടെ കുടശ്ശിക അനുവദിക്കാത്തതിനാലാണ് പരിശീലനത്തിൽ നിന്ന് തടഞ്ഞതെന്നാണ് ശബരീഷ് വിശദീകരിക്കുന്നത്. നേരിട്ട് കേസ് എടുക്കാവുന്ന വകുപ്പല്ലെന്നാണ് മെഡിക്കൽ കോളജ് പൊലീസിന്റെ വിശീദീകരണം.