വയനാട്: വയനാട്ടിൽ സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചു . വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം പതിവെന്നും ആരോപണം. സംഭവത്തിൽ കൃത്യമായ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നും ആരോപണമുണ്ട്. സ്കൂൾ ബസിലെ സിസിടിവി ദൃശ്യം പുറത്തുവിടാതെ സ്കൂൾ മാനേജ്മെന്റും പൊലീസും ഒത്തുകളിക്കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.'നീ എന്തിനാടാ ഉറക്കനെ സംസാരിക്കുന്നതെന്ന് പറഞ്ഞ്' തന്നെ തല്ലിയെന്ന് കുട്ടി പറയുന്നു. വയറ്റിലും കാലിലും കുത്തി.. എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും തെറി വിളിക്കാറുണ്ടെന്നും അഞ്ചാം ക്ലാസുകാരൻ പറയുന്നു. സഹപാഠി നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും അമ്മയോട് പറയാറുണ്ടെന്നും കുട്ടി പറഞ്ഞു.
കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് ചാടിപ്പോയ പതിനാറുകാരനെ ലഹരിസംഘങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഡാൻസാഫും പൊലീസും കുട്ടിയെ കണ്ടെത്തിയത്.
ഈ മാസം 23 നാണ് കുട്ടി ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്ത് പോയത്.