താമരശ്ശേരി: കാരാടി അംഗനവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക കലോത്സവവും നടത്തി.
അംഗനവാടി ടീച്ചർ അജിത പതാക ഉയർത്തുകയും ALMSC അംഗം നളിനാക്ഷി ടീച്ചർ റിപ്പബിക്ക് സന്ദേശവും നൽകി,10 മണിക്ക് ശേഷം നടന്ന അഗനവാടി വാർഷിക കലോത്സവo താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു .
അംഗനവാടി ടിച്ചർ അജിത അധ്യക്ഷയായ പരുപാടിയിൽ വാർഡ് മെമ്പർ ആസാദ് കാരാടി , നളിനാക്ഷി ടീച്ചർ, ബിൽജു രാമദേശം, ബിജിന മോഹൻദാസ്, സുബൈദ സലീം തുടങ്ങിയവർ സംസാരിച്ചു.
കൊച്ചു കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരുപാടിയോടെ
ആരംഭിച്ച കലോത്സവം ഉച്ചഭക്ഷണത്തോടെ സമാപിച്ചു