കൊടുവള്ളി: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 77ആം റിപ്പബ്ലിക് ദിനം ആചരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് അബൂബക്കർ കരുവൻപൊയിൽ ദേശീയ പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് സി കെ അബ്ബാസ് അധ്യക്ഷത വഹിച്ചു.
ഗഫൂർ മുക്കിലങ്ങാടി, ജബ്ബാർ പ്രാവിൽ, കെ കെ ഇഖ്ബാൽ, എന്നിവർ ആശംസ അർപ്പിക്കുകയും മണ്ഡലം സെക്രട്ടറി ഷാഫി ചുണ്ടപ്പുറം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.