കൊണ്ടോട്ടി: കിഴിശ്ശേര പുല്ലഞ്ചേരിയിൽ 67-കാരനെ കിണറിന് മുകളിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലഞ്ചേരി സ്വദേശി അണ്ണക്കര ചാലിൽ രാവുണ്ണി നായരുടെ മകൻ ശിവരാമൻ (67) ആണ് മരിച്ചത്,.
വീടിന് സമീപത്തുള്ള കിണറിന്റെ ആൾമറയ്ക്ക് മുകളിൽ വെള്ളം കോരാനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊണ്ടോട്ടി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സന്നദ്ധ സേനാ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.