ശബരിമല സ്വർണക്കൊള്ള: നിയമസഭ കവാടത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ച് യു.ഡി.എഫ്

Jan. 27, 2026, 10:35 a.m.

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ തടസപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷ തീരുമാനം. രാവിലെ നിയമസഭ മന്ദിരത്തിൽ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിന്‍റേതാണ് തീരുമാനം. എന്നാൽ, പ്രതിഷേധത്തിന്‍റെ ഭാഗമായി സഭാ കവാടത്തിൽ പ്രതിപക്ഷ അംഗങ്ങൾ സത്യഗ്രഹം നടത്തും.

ഇതുപ്രകാരം ആദ്യ ദിവസം കോൺഗ്രസിലെയും മുസ് ലിം ലീഗിലെയും ഓരോ അംഗങ്ങൾ സത്യഗ്രഹം ഇരിക്കും. കോൺഗ്രസിൽ നിന്ന് സി.ആർ. മഹേഷും ലീഗിൽ നിന്ന് നജീബ് കാന്തപുരവുമാണ് യു.ഡി.എഫിനായി സത്യഗ്രഹം ഇരിക്കുക.

സഭാ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് രണ്ട് പ്രതിപക്ഷ അംഗങ്ങൾ സത്യഗ്രഹം ഇരിക്കുന്ന വിവരം സഭയെ അറിയിച്ചത്. സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ സമ്മർദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ സത്യഗ്രഹമിരിക്കുക. സഭാ നടപടികളോട് സഹകരിച്ച് കൊണ്ടുതന്നെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.

ഹൈകോടതിക്കെതിരായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിഷയത്തിൽ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കാര്യത്തിൽ ഇടപെടുന്നതും നടപടി സ്വീകരിക്കുന്നതും ഹൈകോടതിയാണ്. സഭാ കവാടത്തിൽ സമരം നടത്തിയാലും ഹൈകോടതിക്കെതിരായാണ് വരികയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനുവരി 22ന് നിയമസഭ സമ്മേളനം ആരംഭിച്ചത് മുതൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രക്ഷുബ്​ധ രംഗങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമാണ് സഭ സാക്ഷ്യം വഹിച്ചത്. സർക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ചത്തെ സ​ഭാ സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു. ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ‘പോറ്റിയേ കേറ്റിയേ...’ പാട്ട്​ പാടിയായിരുന്നു നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ.

ദേവസ്വം മന്ത്രി വി.എൻ വാസവന്‍റെ രാജി തേടിയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ പ്രതിഷേധമാണ്​ സഭാതളത്തെ കത്തിച്ചു നിർത്തിയത്​. പ്രതിരോധം തീർത്ത്​ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെയാണ് വാക്​പോരും മുദ്രാവാക്യം വിളിയുമായി ഇരുപക്ഷവും പോര്​ കടുപ്പിച്ചത്​​.

സ്പീക്കറുടെ കാഴ്ച മറച്ച്​ ഡയസിന്​ മുന്നിൽ ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളികളും പോറ്റിപാട്ടുമായി പ്രതിഷേധം തുടങ്ങിയതോടെ ഭരണപക്ഷവും ഇരിപ്പിടം വിട്ട്​ സഭയുടെ മുൻനിരയിൽ നിൽപുറപ്പിച്ചു. സ്വർണം കട്ടത്​ ആരപ്പാ....സഖാക്കളാണേ അയ്യപ്പാ... എന്ന്​ പ്രതിപക്ഷം പാടിയപ്പോൾ മറുവശത്ത്​ കോൺഗ്രസാണേ അയ്യപ്പാ... എന്ന മറുപടി പാട്ടും സോണിയ ഗാന്ധിക്കും അടൂർ പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചുമായിരുന്നു ഭരണപക്ഷ പ്രതിരോധം.

ബഹളത്തിനിടെ ശ്രദ്ധക്ഷണിക്കലും സബ്​മിഷനും വേഗത്തിൽ പൂർത്തിയാക്കിയ സ്​പീക്കർ, ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കും തുടക്കമിട്ടു. ചർച്ചക്ക്​ തുടക്കമിട്ട എൽ.ഡി.എഫ്​ കൺവീനറും ശ്രദ്ധക്ഷണിക്കലിനും സബ്​മിഷനും മറുപടി നൽകിയ മന്ത്രിമാരായ എം.ബി രാജേഷും വി. ശിവൻകുട്ടിയും വീണ ജോർജും ഉണ്ണികൃഷ്ണൻപോറ്റി സോണിയ ഗാന്ധിയെ കണ്ടത്​ ആയുധമാക്കി പ്രതിപക്ഷത്തെ തിരിച്ചടിച്ചു. അടിയന്തര പ്രമേയ അവസരം ഉപയോഗിക്കാതെ പ്രതിപക്ഷം ഒളി​ച്ചോടുകയാണെന്ന്​ മന്ത്രി എം.ബി. രാജേഷ്​ ആരോപിച്ചപ്പോൾ ​കേസിൽ സോണിയ ഗാന്ധിയെ അറസ്റ്റ്​ ചെയ്യണമെന്നും വീട്​ റെയ്​ഡ്​ ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യ​പ്പെട്ടു.

ശബരില സ്വർണക്കൊള്ളയിൽ മന്ത്രി വാസവൻ രാജിവെക്കണമെന്നും ദേവസ്വം ബോർഡ്​ പ്രസിഡന്‍റിനെ പുറത്താക്കണമെന്നും ആവശ്യം ഉയർത്തി കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ സമരത്തിലായിരുന്നത്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു​. 2024-25 കാലത്തും ഹൈകോടതി ശബരിമലയിൽ​ ഗുരുതര ക്രമക്കേട്​ കണ്ടെത്തിയ സാഹചര്യത്തിൽ, ഇതേ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത്​ മന്ത്രി രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു


MORE LATEST NEWSES
  • എച്ച്‍-1ബി വിസ പുതുക്കാൻ ഇനി അവസരമില്ല; ഇന്ത്യയിലേക്ക് തിരിച്ചുവന്നവർ കുടുങ്ങി
  • പൊലീസുകാരുടെ പരസ്യമദ്യപാനം:ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
  • മാരക രാസലഹരിക്കടത്ത്; കൊച്ചിയില്‍ ആഫ്രിക്കന്‍ വനിത പിടിയില്‍
  • അനുമതിയില്ലാതെ മൂട്ടയുടെ മരുന്നടിച്ചു'; ചെന്നൈയിലെ ലോഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ
  • മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
  • എലത്തൂരിലെ യുവതിയുടെ ആത്മഹത്യ;കൊലപാതകമെന്ന് പൊലീസ്.
  • ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്
  • മരണ വാർത്ത
  • ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
  • ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
  • ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ഡൽഹി സ്വദേശിനിയെ കബളിപ്പിച്ച വെങ്ങപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ
  • വയോധികനെ കിണറിന്റെ പൈപ്പിൽ വയോധികനെ കിണറിന്റെ പൈപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി നിലയിൽ കണ്ടെത്തി
  • ഭാരതപ്പുഴയ്ക്ക് നടുവിലുള്ള പൊന്തക്കാടിന് തീപിടിച്ചു; കൂടുതൽ ഭാഗത്തേക്ക് ആളിപ്പടരുന്നു
  • അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത.
  • ചെങ്ങോട്ട്കാവിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു
  • മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും
  • മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആചരിച്ചു
  • പതിനാർകാരനെ ക്രൂരമായി മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ
  • റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക കലോത്സവവും സംഘടിപ്പിച്ചു.
  • കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
  • മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു
  • വയനാട്ടിൽ സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം; കൈ തല്ലിയൊടിച്ചു
  • ദേശീയ മീറ്റിന് പരിശീലനം നടത്തുന്നതിൽ നിന്ന് ഷൂട്ടിങ് മത്സരാർഥിയെ തടഞ്ഞെന്ന പരാതി; നടപടിയെടുക്കാത്തതിൽ റിപ്പോർട്ട് തേടി കോടതി
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • മരണ വാർത്ത
  • വളാഞ്ചേരിയില്‍ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റില്‍
  • ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ പൊന്ന്
  • റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി
  • ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
  • നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും 8 യാത്രക്കാർക്കും പരിക്ക്
  • കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് മരണം; രണ്ടു പേർക്ക് ​ഗുരുതര പരിക്ക്
  • ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
  • ബാലുശ്ശേരിഎക്കോ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം,രണ്ടു പേർക്ക് പരിക്ക്
  • 77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ
  • കൊളങ്ങരാംപൊയിൽ മജീദ് കുടുംബ സംരക്ഷണ കമ്മിറ്റി: ഭൂമി രേഖ കൈമാറി
  • യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
  • കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി
  • നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
  • താമരശ്ശേരി ഫെസ്റ്റിന് നാളെ തുടക്കം.
  • കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം
  • എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
  • ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്; പൊലീസ് റിപ്പോർട്ട്‌
  • ഒരു വയസുള്ള കുഞ്ഞിനെ കൊന്ന പിതാവ് കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ്
  • ശ്വാസം മുട്ടലുമായി എത്തിയ രോഗി മരിച്ചു; തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ പരാതി
  • ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
  • ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം;30 പേർക്ക് പരിക്ക്
  • എസ്.ഐ.ആറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത് സുപ്രീംകോടതി
  • രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ മലയാളിക്ക്