ദീപിക്കിന്റെ മരണം; ഷിംജിതയ്ക്ക് ജാമ്യമില്ല

Jan. 27, 2026, 12:31 p.m.

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്‌ത കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പ്രതി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങളില്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. തുടർന്ന് കുന്ദംമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിട്ടുള്ളത്.

അസിസ്റ്റന്റ് പ്രൊഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഷിംജിതയും ദീപക്കും യാത്ര ചെയ്‌ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ്
ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. ഷിംജിത വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റ് അധികാരപ്പെട്ട നിയമ കേന്ദ്രങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയതായും കാണുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പ‌ർശിച്ചെന്നും കാട്ടി ഷിംജിത വടകര പൊലീസിൽ പരാതി നൽകിയിരുന്നു.

ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപക്കിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ദീപക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബവും സഹൃത്തുക്കളും പറഞ്ഞിരുന്നു.


MORE LATEST NEWSES
  • താമരശ്ശേരി പഴശ്ശി രാജാവിദ്യാമന്ദിരത്തിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ കൊണ്ടാടി
  • വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന മധ്യവയസ്കൻ മരിച്ചു
  • എച്ച്‍-1ബി വിസ പുതുക്കാൻ ഇനി അവസരമില്ല; ഇന്ത്യയിലേക്ക് തിരിച്ചുവന്നവർ കുടുങ്ങി
  • പൊലീസുകാരുടെ പരസ്യമദ്യപാനം:ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
  • മാരക രാസലഹരിക്കടത്ത്; കൊച്ചിയില്‍ ആഫ്രിക്കന്‍ വനിത പിടിയില്‍
  • ശബരിമല സ്വർണക്കൊള്ള: നിയമസഭ കവാടത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ച് യു.ഡി.എഫ്
  • അനുമതിയില്ലാതെ മൂട്ടയുടെ മരുന്നടിച്ചു'; ചെന്നൈയിലെ ലോഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ
  • മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
  • എലത്തൂരിലെ യുവതിയുടെ ആത്മഹത്യ;കൊലപാതകമെന്ന് പൊലീസ്.
  • ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്
  • മരണ വാർത്ത
  • ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
  • ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
  • ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ഡൽഹി സ്വദേശിനിയെ കബളിപ്പിച്ച വെങ്ങപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ
  • വയോധികനെ കിണറിന്റെ പൈപ്പിൽ വയോധികനെ കിണറിന്റെ പൈപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി നിലയിൽ കണ്ടെത്തി
  • ഭാരതപ്പുഴയ്ക്ക് നടുവിലുള്ള പൊന്തക്കാടിന് തീപിടിച്ചു; കൂടുതൽ ഭാഗത്തേക്ക് ആളിപ്പടരുന്നു
  • അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത.
  • ചെങ്ങോട്ട്കാവിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു
  • മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും
  • മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആചരിച്ചു
  • പതിനാർകാരനെ ക്രൂരമായി മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ
  • റിപ്പബ്ലിക്ക് ദിനാഘോഷവും വാർഷിക കലോത്സവവും സംഘടിപ്പിച്ചു.
  • കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
  • മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു
  • വയനാട്ടിൽ സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം; കൈ തല്ലിയൊടിച്ചു
  • ദേശീയ മീറ്റിന് പരിശീലനം നടത്തുന്നതിൽ നിന്ന് ഷൂട്ടിങ് മത്സരാർഥിയെ തടഞ്ഞെന്ന പരാതി; നടപടിയെടുക്കാത്തതിൽ റിപ്പോർട്ട് തേടി കോടതി
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
  • മരണ വാർത്ത
  • വളാഞ്ചേരിയില്‍ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റില്‍
  • ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ പൊന്ന്
  • റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി
  • ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
  • നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും 8 യാത്രക്കാർക്കും പരിക്ക്
  • കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് മരണം; രണ്ടു പേർക്ക് ​ഗുരുതര പരിക്ക്
  • ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
  • ബാലുശ്ശേരിഎക്കോ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം,രണ്ടു പേർക്ക് പരിക്ക്
  • 77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ
  • കൊളങ്ങരാംപൊയിൽ മജീദ് കുടുംബ സംരക്ഷണ കമ്മിറ്റി: ഭൂമി രേഖ കൈമാറി
  • യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
  • കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി
  • നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
  • താമരശ്ശേരി ഫെസ്റ്റിന് നാളെ തുടക്കം.
  • കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം
  • എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
  • ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്; പൊലീസ് റിപ്പോർട്ട്‌
  • ഒരു വയസുള്ള കുഞ്ഞിനെ കൊന്ന പിതാവ് കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ്
  • ശ്വാസം മുട്ടലുമായി എത്തിയ രോഗി മരിച്ചു; തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ പരാതി
  • ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍