താമരശ്ശേരി:രാഷ്ട്രശില്പികൾക്ക് ആദരമർപ്പിച്ചുകൊണ്ട് താമരശ്ശേരി പഴശ്ശി രാജാവിദ്യാമന്ദിരത്തിൽ റിപ്പബ്ലിക് ദിന ആഘോഷം നടന്നു.
രാഷ്ട്രശില്പികളുടെ ത്യാഗങ്ങളും സംഭാവനകളും സ്മരിച്ചുകൊണ്ട് രാഷ്ട്രബോധവും മൂല്യങ്ങളും നാം ഏവരും ഉൾക്കൊള്ളണമെന്ന് ഹവിൽദാർ വിജയൻ പുടുപ്പിൽ. ദേശീയ പതാക ഉയർത്തൽ ചടങ്ങിനു ശേഷം കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിദ്യാലയ സമിതി സെക്രട്ടറി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി രമ്യ സ്വാഗതവും, ശ്രീമതി നീതു ആശംസയും, ശ്രീമതി ബീന നന്ദിയും പറഞ്ഞു.
ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ദേശഭക്തിഗാനം യോഗാ പ്രദർശനം റിപ്പബ്ലിക് ദിന ക്വിസ് മത്സരം തുടങ്ങിയവ നടന്നു.