താമരശ്ശേരി: കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത യുവാവാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്.
നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അതിൽ ഒന്നും ഇരിക്കാതെ വിദ്യാർത്ഥിനി ഒറ്റക്ക് ഇരിക്കുന്ന സീറ്റിൽ വന്നിരുന്നാണ് യുവാവ് അതിക്രമം ആരംഭിച്ചത്.
ആദ്യം പെൺകുട്ടി തന്നെ പ്രതികരിക്കുകയും, പിന്നീട് മറ്റ് യാത്രക്കാരും പ്രതികരിച്ചു തുടർന്ന് യുവാവിനെ താമരശ്ശേരി പോലീസിന് കൈമാറി. പല തവണ വിട്ടിരിക്കാൻ പറഞ്ഞെങ്കിലും യുവാവ് കൂട്ടാക്കിയിരുന്നില്ല.
പെൺകുട്ടി പരാതി നൽകാത്തതിനാൽ കേസെടുക്കാൻ സാധ്യതയില്ല.