വയനാട്:വെള്ളമുണ്ട ഗ്രാമപഞ്ചായത്തും,സർക്കാർ ആയുർവേദ ഡി സ്‌പെൻസറി ആൻഡ് വെൽനെസ്സ് സെന്ററും ചേർന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.പി.കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.റൈസ.കെ.എസ്.സ്വാഗതം പറഞ്ഞു.ഡോ.സിജോ കുര്യക്കോസ്,പി.നിസാർ,ഇബ്രാഹിം.സി.എച്,ഷെറിൻ,മറിയം കാരാട്ടിൽ,ഫസീല.സി.എം തുടങ്ങിയവർ സംസാരിച്ചു