പനമരം: പനമരം ബീവറേജസ് ഔട്ട്ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ 'കണ്ണായി' എന്ന നിഖിൽ ആണ് പിടിയിലായത്. മദ്യം വാങ്ങാനെത്തിയവർക്കും പൊതുജനങ്ങൾക്കും ശല്യമുണ്ടാക്കിയ ഇയാൾ, ഇടപെടാനെത്തിയ പോലീസുകാരെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കേണിച്ചിറ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കാപ്പ ഉൾപ്പെടെ നിരവധി അക്രമക്കേസുകളിൽ പ്രതിയാണ്. പനമരം പോലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.