തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ വർധനവ്. പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 295 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 15,140 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പണിക്കൂലിയും നികുതിയും ചേരുമ്പോൾ സ്വർണാഭരണം വാങ്ങാൻ ഇതിലും വലിയ തുക നൽകേണ്ടി വരും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ സ്വർണവില റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്.