ചമൽ: താമരശ്ശേരി സബ്ജില്ലാ ഉറുദു ഫുട്ബോൾ ധമാക്കയിൽ ചാമ്പ്യന്മാരായി ചമൽ നിർമ്മല യു.പി. സ്കൂളിലെ മിന്നും താരങ്ങൾ.
ഉപജില്ലയിലെ എട്ടു സ്കൂളുകൾ പങ്കെടുത്ത ഫുട്ബോൾ മാമാങ്കത്തിൽ കട്ടിപ്പാറ നസ്രത്ത് യു.പി. സ്കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിർമ്മല യു. പി. സ്കൂൾ ചാമ്പ്യന്മാരായത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി നിർമ്മല സ്കൂളിലെ മുഹമ്മദ് ഷഹസാദിനെ തെരഞ്ഞെടുത്തു. ആറു ഗോളുകൾ വീതം നേടി മൈതാനത്ത് വിസ്മയം പ്രകടനം തീർത്ത മുഹമ്മദ് ഹാദിയെയും മുഹമ്മദ് ഷഹസാദിനെയും ടോപ് സ്കോർഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ചാമ്പ്യന്മാരെ അഭിനന്ദിച്ചു.