തിരുവനന്തപുരം:സംസ്ഥാനത്ത് ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് ഒരാഴ്‌ച നീണ്ട പരിശോധനയിൽ 2.55 കോടിയിലധികം രൂപ (2,55,97,600) പിഴ ഈടാക്കിയതായി കേരള പോലീസ്.
'ഹെൽമറ്റ് ഓൺ- സേഫ് റൈഡ്' എന്ന പേരിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് വൻതോതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധിച്ച 1,19,414 വാഹനങ്ങളിൽ 50,969 എണ്ണത്തിലും നിയമലംഘനം കണ്ടെത്തി.
സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ജനുവരി 11, 12 തീയതികളിൽ മാത്രം 11 പേരാണ് അപകടങ്ങളിൽ മരിച്ചത്. ഇവരിൽ ഭൂരിഭാഗവും ഹെൽമറ്റ് ധരിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഹൈവേ തുടരുമെന്നും പട്രോളിംഗ് വിഭാഗം പരിശോധന നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക്
9747001099 എന്ന 'ശുഭയാത്ര' വാട്‌സാപ്പ് നമ്പറിൽ അറിയിക്കാം.