പൂനൂർ :താമരശ്ശേരി ഉപജില്ലയിലെ ഉർദു ക്ലബ് വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ഫുട്ബോൾ മത്സരം പൂനൂർ ലയൺസ് ടർഫിൽ നടന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച മൽസരം വൈകുന്നേരം 5 മണിക്ക് സമാപിച്ചു. സമാപന ചടങ്ങിൽ കെ യു ടി എ സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
യുപി വിഭാഗം മൽസരത്തിൽ നിർമ്മല യു പി സ്കൂൾ ചമൽ ഒന്നാം സ്ഥാനവും നസ്റത്ത് യു പി സ്കൂൾ കട്ടിപ്പാറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം മൽസരത്തിൽ ജി വി എച്ച് എസ് എസ് കോരങ്ങാട് ഒന്നാം സ്ഥാനവും ഹോളി ഫാമിലി എച്ച് എസ് എസ് കട്ടിപ്പാറ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തിൽ കോ ർഡിനേറ്റർ ഹനീഫ് പി കെ , മുഹമ്മദ് അഷ്റഫ്, നാഫില, റഹീന സി വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.