തിരുവനന്തപുരം: സംസ്ഥാനത്ത് വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ ബജറ്റ്. ആർആർടിഎസ് കേരളത്തിൽ നടപ്പിലാക്കുമെന്നും നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. നഗര മെട്രോകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പവർത്തനത്തിന് 100 കോടി ബജറ്റിൽ പ്രഖ്യാപിച്ചു. എംസി റോഡ് വികസനത്തിനായി 5317 കോടി രൂപ കിഫ് ബിയിൽ നിന്ന് നീക്കിവെച്ചു. വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിനായി പഞ്ചായത്ത് തല സ്കിൽ കേന്ദ്രങ്ങൾക്കായി 20 കോടി നീക്കിവെക്കുന്നതായും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
നേറ്റിവിറ്റി കാര്‍ഡിന് 20 കോടി
കാരുണ്യക്ക് പുറത്തുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അപകട ഇന്‍ഷുറന്‍സ്
ഹരിത കര്‍മസേന, ഓട്ടോ ടാക്‌സി ലോട്ടറി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
തൊഴിലുറപ്പിന് ആയിരം കോടി അധികം
ഖരമാലിന്യ സംസ്‌ക്കരണത്തിന് 160 കോടി
തദ്ദേശ അംഗങ്ങള്‍ക്ക് ഓണറേറിയം കൂട്ടി
തദ്ദേശസ്ഥാപനങ്ങളുടെ ഓണറേറിയത്തില്‍ വര്‍ധന; 756.96 കോടി അധികം നല്‍കും
വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം
അംഗന്‍വാടി, ആശാവര്‍ക്കര്‍മാരുടെ വേതനം ആയിരം രൂപ കൂട്ടി
സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് കൈത്താങ്ങ്. ദിവസ വേതനം 25 രൂപ വര്‍ധിപ്പിക്കും.
സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി വകയിരുത്തി