തൃശൂർ:ചാലക്കുടി പുഴയിലെ വെട്ടുകടവ് പാലത്തിന് സമീപം ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പോട്ട മോസ്കോ മാളിയേക്കൽ സിൻ്റോ (38) ആണ് മരിച്ചത്.
ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.