കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്യാതെ കോടതി ജാമ്യം നൽകി വിട്ടയച്ചു. കണ്ണൂർ കതിരൂർ സ്വദേശി മിൽജാദിനാണ് തലശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. സാധാരണഗതിയിൽ പോക്സോ കേസുകളിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്യാറുള്ള പതിവിന് വിരുദ്ധമായ നടപടിയാണിത്.
രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയിലാണ് മിൽജാദിനെ പോലീസ് അറസ്‌റ്റ് ചെയ്തത്. മിഠായി നൽകി പ്രലോഭിപ്പിച്ചായിരുന്നു പ്രതി കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ച കോടതി നടപടി അഭിഭാഷകരെ ഞെട്ടിച്ചിരിക്കുകയാണ്.