വയനാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊളത്താറ മൊട്ടക്കുന്ന് കോളനിയിലെ സുരേഷ് എന്നയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
മാനന്തവാടി അഡീ. സെഷൻസ് കോടതി ജഡ്ജി ടി. ബിജു ആണ് തെളിവില്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി ജില്ലാ ലീഗൽ സർവിസ് അതോറിറ്റി യുടെ സൗജന്യ നിയമ സേവനത്തിൻ്റെ ഭാഗ മായ LADCS ന്റെ ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ.സുലൈമാൻ വി.കെ. ഹാജരായി. കേസിൽ അസിസ്റ്റ് ചെയ്യാനായി അസിസ്റ്റന്റ് ഡിഫൻസ് കൗൺസ ലർ മാരായ അഡ്വ.സാരംഗ് എം.ജെ., അഡ്വ.ക്രിസ്റ്റഫർ ജോസ് എന്നിവരും ഹാ ജരായി.
02.06.2022 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഭാര്യയായ സുനിത യെ താമസിക്കുന്ന വീടിൻ്റെ ജനലിൽ കെട്ടി തൂക്കി കൊലപ്പെടുത്തി എന്നായി രുന്നു കേസ്.കേസിൽ പ്രോസിക്യൂഷൻ ഭാഗം 20 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി.