നിലമ്പൂർ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം യുവാവിന് കുത്തേറ്റു. വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദിനാണ് (29) ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ അക്രമി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.*
വിവരമറിഞ്ഞെത്തിയ നിലമ്പൂർ പോലീസ്, രക്തം വാർന്ന നിലയിൽ കണ്ടെത്തിയ വിനോദിനെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദിന്റെ വലതുകൈയ്ക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വിനോദിനെ ആക്രമിച്ച ആളെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റിന് പരിസരത്തുള്ള കടകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.*
ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തു. ലഹരിസംഘങ്ങൾ തമ്മിലുള്ള തർക്കമാണോ അതോ വ്യക്തിപരമായ വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് നിലമ്പൂർ പോലീസ്.*