പയ്യോളി: രാജ്യസഭാ എം.പി യും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്ന് 12.30 യോടെ തിക്കോടിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.