കോവൂർ: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട ഭാര്യ മരണപ്പെട്ടു. കുറ്റിക്കാട്ടൂർ സ്വദേശിനിയായ തടപ്പറമ്പ് ജമീല (60)ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ കോവൂർ പെട്രോൾപാമ്പിന് എതിർവശത്താണ് അപകടം സംഭവിച്ചത്.സ്കൂട്ടറും ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.
സ്കൂട്ടറിന് പിറകിൽ ബസ് ഇടിച്ചതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു.ഇതോടെ സ്കൂട്ടറിന് പിറകിൽ സഞ്ചരിച്ച ജമീലക്കു മുകളിലൂടെ ബസ് കയറിയിറങ്ങി.അപകടത്തിൽ ജമീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.സ്കൂട്ടറിൽ ഉണ്ടായിരുന്ന ഭർത്താവ്സുലൈമാനും സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.