വയനാട്: ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആർഎസ്പി നേതാക്കളായ സഖാവ് ടി കെ ദിവാകരൻ സഖാവ് ബേബി ജോൺ എന്നിവരുടെ അനുസ്മരണ പരിപാടി കൽപ്പറ്റയിൽ ആചരിച്ചു.
പട്ട സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് കാട്ടിക്കുളം അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം സഖാവ് അഷറഫ് എൻ കെ കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കമ്മിറ്റി അംഗം സുലൈമാൻ ബത്തേരി അധ്യക്ഷത വഹിച്ചു. സജി തിരുനെല്ലി സ്വാഗതം പറഞ്ഞു. ബാലൻ പൊഴുതന പ്രിൻസ് പുൽപ്പള്ളി ശശി കൃഷ്ണഗിരി പ്രസാദ് മാളിയേക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഐക്യമഹളാസംഘം ജില്ലാ കോഡിനേറ്റർ ലീന നന്ദി പറഞ്ഞു.