തൃശൂര്‍: തൃശൂര്‍ ആറ്റൂരില്‍ വയോധികരായ മൂന്ന് സഹോദരിമാര്‍ വിഷം കഴിച്ചു. ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 72കാരിയായ സരോജിനിയാണ് മരിച്ചത്.
ഇന്നുരാവിലെയാണ് മരണവിവരം പുറത്തറിയുന്നത്. മൂന്നു സഹോദരിമാര്‍ മാത്രമായിരുന്നു ആ വീട്ടില്‍ കഴിഞ്ഞിരുന്നത്. അവിവാഹിതരായിരുന്നു. സരോജിനിക്കൊപ്പം ജാനകിയമ്മ(74), ദേവകിയമ്മ(75) എന്നിവരാണ് വിഷം കഴിച്ചത്. നേരം പുലര്‍ന്ന് ഏറെ നേരമായിട്ടും മൂന്നുപേരെയും പുറത്തേക്ക് കാണാതായതോടെയാണ്അയല്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.
വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സരോജിനയമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
കീടനാശിനി കഴിച്ചാണ് മൂന്നുപേരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും മറ്റാരും കൂട്ടിനില്ലാത്ത വേദനയും മൂവരേയും ഇത്തരമൊരു തീരുമാനത്തിലെത്തിച്ചെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.