കോഴിക്കോട് :നൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ ക്യാമ്പ് നടന്നു.
സംസ്ഥാന സെക്രട്ടറി സി.പി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് വി.പി അജീഷ്
അദ്ധ്യക്ഷത വഹിച്ചു.
സംഘടനാ ശാക്തീകരണം, പത്രവിതരണത്തോടൊപ്പം മറ്റ് അനുബന്ധ സംരഭങ്ങൾ, ക്ഷേമപദ്ധതികൾ, കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും.
ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേലത്ത് ജയരാജൻ, ഫിറോസ്ഖാൻ സംസാരിച്ചു.
പത്മനാഭൻ കന്നാട്ടി, മാണി അരങ്ങത്ത്, സർവ്വദമനൻ കുന്ദമംഗലം, എം.എം വിനോദൻ, കെ.പി ഷംസുദ്ധീൻ ,എൻ.കെ. രമേശ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.