താമരശ്ശേരി: താലൂക്ക് ആശുപത്രിക്ക് മുന്നിലെ സീബ്രാ ക്രോസിലൂടെ റോഡു മുറിച്ചു കടക്കുന്നതിനിടെ വാഹനങ്ങൾ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.
നരിക്കുനി സ്വദേശിയായ രാധ എന്ന വയോധികക്ക് സ്കൂട്ടർ ഇടിച്ച് കാലിന് പരുക്കേറ്റത്,താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ജീവനക്കാരി ചാലുംമ്പാട്ടിൽ ഹിബക്ക് കാർ ഇടിച്ചാണ് പരുക്കേറ്റത്.
ആരുടേയും പരുക്ക് സാരമല്ല. ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.