കൊച്ചി :ഇന്നലെ കയറിയ കയറ്റത്തിന് ഇന്ന് പ്രായശ്ചിതം. സ്വർണ വില രണ്ടു തവണകളായി ഇന്നു കുറഞ്ഞത് 6280 രൂപ. ഉച്ചയ്ക്ക് ശേഷമുള്ള വില കുറവോടെ സ്വർണ വില പവന് 1,24,080 രൂപയായി. ഗ്രാമിന് വില 15,510 രൂപയാണ്. പവന് 5,240 രൂപയും ഗ്രാമിന് 655 രൂപയുമാണ് രാവിലെ കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷംപവന് 1040 രൂപയും ഗ്രാമിന് 130 രൂപയും കുറഞ്ഞു.