താമരശ്ശേരി ഗ്രാമ പഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തെരെഞ്ഞെടുക്കപ്പട്ട നസീറ ഷരീഫിനെ പുനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1997/98 ബാച്ചിന്റെ സ്നേഹ സംഗമത്തിൽ ആദരിച്ചു. ആരാമ്പ്രം ലൈലാ പാർക്കിൽ വെച്ച് നടന്ന പരിപാടിയുടെ ഉത്ഘാടനം പൂർവ്വ അദ്ധ്യാപകനായ സലാം മാസ്റ്റർ കാന്തപുരം നിർവ്വഹിച്ചു. മുനീർ മോയത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ഷാഹിർ കോളിക്കൽ, നസീറ ഷരീഫ് എന്നിവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് ഷാഫി Zara collections Poonoor സ്വാഗതവും ഹമീദ് കാന്തപുരം നന്ദിയും പറഞ്ഞു