തിരുവനന്തപുരം : നീല, വെള്ള റേഷൻ കാർഡു കാർക്ക് ഫെബ്രുവരിയിൽ നാലു വരെ ആട്ട പായ്ക്ക് ലഭിക്കും. 17 രൂപ നിരക്കിലാണിത്. ഈ മാസം മുതൽ രണ്ട് പായ്ക്കറ്റ് അനുവദിച്ചെങ്കിലും എല്ലാ കാർഡ് ഉടമകളും വാങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിൽ മിച്ചം വന്ന ആട്ട വിറ്റഴിക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം. ഇതിനുള്ള ക്രമീകരണം റേഷൻകടകളിലെ പോസ് മെഷീനുകളിൽ ഇ- വരുത്തും.