ബത്തേരി : മുണ്ടക്കൊല്ലി ഭാഗത്ത് പരിക്കുമായി അലയുന്ന കാട്ടു കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് ഉത്തരവ്.
ഒരാഴ്ചയായി വയറിനേറ്റ പരിക്കുമായി നൂൽപ്പുഴ വനാതിർത്തിയിലെ ജനവാസ മേഖലകളിലാണ് കാട്ടുകൊമ്പൻ രാവും പകലും അലയുന്നത്. കാട്ടാന മുന്നിലകപ്പെടുന്നത് വഴിയാത്രക്കാർക്കും കർഷകർക്കും ഭീഷണിയായതോടെയാണ് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ആവശ്യപ്രകാരം ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഉത്തരവിട്ടത്.