മൊബൈൽ ഫോൺ വഴി വ്യാജ ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർ വാട്‌സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ആളുകളെ ബന്ധപ്പെടുകയും ഒരു മൊബൈൽ ആപ്ലിക്കേഷൻ (APK ഫയൽ) ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇത്തരം വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങൾ, എസ്.എം.എസ്, ഒ.ടി.പി, കോൺടാക്ട് ലിസ്റ്റ് എന്നിവ തട്ടിപ്പുകാർക്ക് പൂർണ്ണമായും ചോർത്താൻ സാധിക്കുന്നു. മൊബൈൽ ഫോണിൻ്റെ നിയന്ത്രണം കൈക്കലാക്കുന്ന തട്ടിപ്പുകാർ, ഒ.ടി.പി പിടിച്ചെടുത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻതോതിൽ പണം കവർന്നുവരികയാണ്.
ഒരു തവണ പണം നഷ്‌ടപ്പെട്ടവരോട് വീണ്ടും വ്യാജ കാരണങ്ങൾ പറഞ്ഞ് തുക ആവശ്യപ്പെടുന്ന രീതിയും കണ്ടുവരുന്നു. ഇത്തരം സംശയാസ്‌പദമായ ലിങ്കുകളിലോ എ.പി.കെ ഫയലുകളിലോ ക്ലിക്ക് ചെയ്യരുത്. തട്ടിപ്പിന് ഇരയാകുന്നവർ എത്രയും വേഗം 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക.