താമരശ്ശേരി : ഗവ.യു.പി സ്കൂൾ താമരശ്ശേരിയിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന സഹവാസ ക്യാമ്പ് താമരശ്ശേരി വൈസ് പ്രസിഡൻ്റ് നവാസ് മാസ്റ്റർ ഈർപ്പോണ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് എം സി ചെയർമാൻ സുൾഫിക്കർ അധ്യക്ഷത വഹിച്ചു.
ഫയൽ ബോർഡ് നിർമ്മാണം, വ്യക്തിശുചിത്വ
ബോധവത്ക്കരണം, അഭിനയക്കളരി, യോഗക്ലാസ്, ട്രാഫിക് ബോധവത്കരണം, മാതൃശിശു സൗഹൃദം, നാടൻപാട്ട് ശില്പശാല ഇവയെല്ലാം ഉൾപ്പെട്ട സഹവാസ ക്യാമ്പ് സാമൂഹ്യജീവിതത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന് നവാസ് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കാവ്യ, വാർഡ് മെമ്പർമാരായ ആസാദ്, ജ്യോതി, ബി .പി .സി മെഹറലി ,പി .ടി .എ പ്രസിഡൻ്റ് ഷൈജു എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു.
എസ് എസ് എസ് എസ് കോഡിനേറ്റർ സജിമോൻ സ്കറിയ നന്ദി പറഞ്ഞു.