താമരശ്ശേരി:താമരശ്ശേരി ഗവൺമെൻറ് ജി യുപി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻ റീച്ച് മെൻറ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ലിൻഗ്വ ഫാൻ്റ 2k26 എന്ന പേരിൽ സ്കൂളിലെ 5 , 6 മലയാളം മീഡിയം ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് ഫെസ്റ്റ് നടത്തിയത്.
കോഴിക്കോട് ഡയറ്റിൻ്റെ കീഴിലുള്ള ഇ എൽ ഇ പി പദ്ധതിക്കായി താമരശ്ശേരി ഉപജില്ലയിൽ നിന്നും ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് ജി യു പി എസ് താമരശ്ശേരി സ്കൂളിൽ ഇ എൽ ഇ പി പദ്ധതി തുടങ്ങിയതോടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കുട്ടികൾക്കുള്ള താൽപ്പര്യവും ആത്മവിശ്വാസവും വർദ്ധിച്ചു . ഇ എൽ ഇ പി ഫെസ്റ്റിൽ അത് പ്രകടമായിരുന്നു . കുക്കറി ഷോ, സ്റ്റാളുകൾ, പപ്പറ്റ് ഷോ,കൊറിയോഗ്രഫി, സ്കിറ്റ്,ഗസ്സിങ് ഗെയിം,മീറ്റ് ദ സെലിബ്രിറ്റീസ്,ക്വസ്റ്റ്യൻ വീൽ, റീഡേഴ്സ് തിയേറ്റർ തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.
ഫെസ്റ്റിന്റെ ഉദ്ഘാടനം താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി റസീന സിയാലി നിർവഹിച്ചു. കോഴിക്കോട് ഡയറ്റ് ലെക്ചറർ ഇൻ ഇംഗ്ലീഷ് ശ്രീമതി ദീപ വി മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി റോസമ്മ ചെറിയാൻ സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ജലജ പി സൈമൺ അധ്യക്ഷം വഹിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം, താമരശ്ശേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി കാവ്യ വി ആർ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ ആസാദ് കരാടി ,സ്കൂൾ എസ് എം സി ചെയർപേഴ്സൺ സുൽഫിക്കർ,സ്കൂളിലെ അധ്യാപകരായ ജയ,ലിഷ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്കൂളിലെ ഈ എൽ ഇ പി റിസോഴ്സ് അധ്യാപിക ഫൈറൂസ പി . പി നന്ദി അറിയിച്ചു.