വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Feb. 1, 2026, 7:10 a.m.

പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് എട്ട് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ 20 പ്രതികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഡിസംബര്‍ 18നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ചത്തീഡ്ഗഡ് സ്വദേശിയായ രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണ്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.

നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണ്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണിന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാംനാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഛത്തീസ്ഗഡ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു


MORE LATEST NEWSES
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല
  • ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക
  • എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ
  • കാസർകോട് കുമ്പളയിലെ ടോൾ പിരിവിനെതിരായ പ്രതിഷേധം; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്
  • സിസേറിയനു ശേഷം ജനനേന്ദ്രിയത്തിലൂ ടെ വിസർജ്യം; കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയുന്നില്ല
  • കോടതി നിർദ്ദേശ പ്രകാരം റവന്യൂ വകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി
  • വീട് വെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ല; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം
  • അപരിചിതർ അയക്കുന്ന എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്:പോലീസ്
  • പശു ചത്തതില്‍ മനംനൊന്ത് കർഷകൻ ജീവനൊടുക്കി
  • കുട്ടികൾക്ക് സുരക്ഷിതത്വമില്ല; സംസ്ഥാനത്ത് പോക്സോ കേസുകളിൽ 27% വർധന
  • സൽപ്പേര് നഷ്ടമായി; നിരപരാധിത്വം തെളിയിക്കാൻ അനുവദിക്കണം; കാരാട്ട് റസാഖ് സുപ്രീം കോടതിയിൽ
  • മുക്കുപണ്ടം മോഷ്ടിച്ച് തീവണ്ടിയിൽനിന്നു ചാടിയ യുവാവിനെ ആശുപത്രിയിൽ നിന്ന് പിടികൂടി
  • രാഹുൽ കേസിൽ അധിക്ഷേപം; ദീപ ജോസഫിനെതിരെ അതിജീവിത സുപ്രിം കോടതിയിൽ
  • സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്
  • കാട്ടാനയെ മയക്കുവെടിവയ്ക്കാൻ ഉത്തരവ്
  • ഫെബ്രുവരിയിൽ 4 പായ്ക്കറ്റ് ആട്ട ലഭിക്കും
  • അന്തരിച്ച അജിത്ത് പവാറിൻ്റെ ഭാര്യ സുനേത്ര പവർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി
  • ഹോട്ടൽ മുറിയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി
  • ആർത്തവകാലത്തെ ആരോഗ്യം പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശം, സ്കൂളുകളിൽ നാപ്കിനുകൾ സൗജന്യമായി നല്‍കണം: സുപ്രിംകോടതി
  • ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ക്രിക്കറ്റ് ; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം
  • മർകസ് സനദ് ദാന സമ്മേളന പരിപാടികൾക്ക് പതാക ഉയർന്നു
  • പഞ്ചായത്ത് മെമ്പറായ സഹപാടിയെ ആദരിച്ചു
  • കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
  • സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
  • പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; പൊലീസിനെ കയ്യേറ്റം ചെയ്ത് മദ്യപസംഘം
  • വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണവും ലാപ്ടോപ്പും കവർന്നു
  • പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
  • താലൂക്ക് ആശുപത്രിക്ക് മുന്നിലെ സീബ്രാ ക്രോസിൽ നിന്നും വാനങ്ങൾ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്
  • ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്; ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ
  • ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ നേതൃത്വക്യാമ്പ് നടന്നു
  • കീടനാശിനി കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു
  • അനുസ്മരണം നടത്തി
  • ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു ഭാര്യ മരണപ്പെട്ടു