തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം. ഫെബ്രുവരി മാസത്തിലെ കറണ്ട് ബില്ല് കുറയും. ഇന്ധന സർചാർജിൽ വരുത്തിയ മാറ്റമാണ് കറണ്ട് ബില്ലിൽ പ്രതിഫലിക്കുക. പ്രതിമാസ ബില്ലിങ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് നാല് പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക.
ജനുവരിയിൽ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ താരിഫ് റെഗുലേഷൻ(87) ചട്ടം പരിഷ്‌കരിച്ച് കൊണ്ട് 2023 മേയ് 29ന് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രിൽ 2023 മുതൽ, ഇന്ധനവിലയിലുണ്ടായ മാറ്റങ്ങൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ചിരുന്നു.

ഇത് പ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ വർധന കണക്കാക്കിയാണ് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് കണക്കാക്കിയതെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.