ഡൽഹി: കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല. പുതിയ ഏഴ് ഹൈസ്‌പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. തമിഴ്നാട്,കർണാടക,ബംഗാൾ സംസ്ഥാനങ്ങളിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
അടുത്ത അഞ്ചു വർഷത്തിൽ 20 പുതിയ ജലപാതകളെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാരണാസിയെയും പറ്റ്നയെയും ബന്ധിപ്പിച്ച് ജലപാത നിർമിക്കും. നഗര വികസനത്തിന് 5000 കോടിയും അനുവദിച്ചു. നെയ്ത്തുകാർക്കും കരകൗശല വിദഗ്‌ധർക്കുമായി നാഷണൽ ഹാൻഡി ക്രാഫ്റ്റ് എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി അനുവദിച്ചു. സ്പോർട്‌സ് ഉപകരണ നിർമാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്.