ഈങ്ങാപുഴ:ഈങ്ങാപുഴയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.ജോലിക്കാരുമായി പോകുന്ന പിക്കപ്പ് ആണ് അപകടത്തിൽ പെട്ടത്. കാക്കവയൽ റോഡിലാണ് അപകടം.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് മാറ്റുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആണ് പരിക്കേറ്റത്