ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ജനപ്രിയ പ്രഖ്യാപനങ്ങളേക്കാള്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങ് നല്‍കാന്‍ ഉദ്ദേശിച്ച് അവതരിപ്പിക്കപ്പെട്ട ബജറ്റാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വില കുറയുന്നവ
മൊബൈല്‍ ഫോണുകള്‍/ടാബ് ലറ്റുകള്‍
മൈക്രോവേവ് അവന്‍
അര്‍ബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകള്‍
പ്രമേഹ മരുന്നുകള്‍
7 അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍
സോളാര്‍ പാനലുകള്‍
കടല്‍ വിഭവങ്ങള്‍
തുകല്‍ ഉല്‍പ്പന്നങ്ങള്‍
കായിക ഉപകരണങ്ങള്‍
വിമാന നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍
വീഡിയോ ഗെയിം നിര്‍മാണ സാമഗ്രികള്‍
വിദേശ സംഘങ്ങള്‍ ചിത്രീകരണത്തിനായി ഇറക്കുമതി ചെയ്യുന്ന ടിവികള്‍, കാമറകള്‍
വിദേശ യാത്ര പാക്കേജുകള്‍/ വിദേശപഠനം
ബദാം, വാല്‍നട്ട്
ഇ.വി ബാറ്ററികള്‍
സമുദ്രോത്പന്നങ്ങള്‍
വില കൂടുന്നവ
സിഗരറ്റ്, പാന്‍ മസാല മറ്റ് പുകയില ഉത്പന്നങ്ങള്‍
കോഫി റോസ്റ്റിങ്/ ബ്രൂയിങ്/ വെന്‍ഡിങ് മെഷീനുകള്‍
പുസ്‌കതങ്ങളോ പത്രങ്ങളോ അടങ്ങിയ സി.ഡി റോമുകള്‍
വളങ്ങളിലും ലോഹ ഭാഗങ്ങളിലും ഉപയോഗിക്കുന്ന നാഫ്ത