തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കടുക്കുന്നു എന്ന സൂചന നൽകിക്കൊണ്ട്, ഈ മാസം ചൂട് സാധാരണയേക്കാൾ വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി .
ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളിൽ സാധാരണ ചൂടിനാണ് സാധ്യത.
അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്.
കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.