ദുബൈ: പൊന്നാനി, മാറഞ്ചേരി സ്വദേശിയും പ്രവാസിയുമായ കാദർ ഏനു (60) ദുബൈയിൽ മരിച്ചു. ഏറെ കാലമായി പ്രവാസിയാണ് അദ്ദേഹം. രണ്ടുദിവസമായി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ദുബൈ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രിയദർശിനി മാറഞ്ചേരിയുടെ രക്ഷാധികാരിയും ആയിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സജീവ സാന്നിധ്യമായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.