കോഴിക്കോട്: മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം കവർന്നു. ഹൈദരാബാദിലെ കോട്ടിയിൽ വെച്ചാണ് കോഴിക്കോട് സ്വദേശി റിൻഷാദിൽ നിന്ന് പണം കൊള്ളയടിച്ചത്. കാലിൽ വെടിയേറ്റ റിൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.രണ്ടു പേർ ചേർന്നാണ് കവർച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്‌യാണ് വസ്ത്രവ്യാപാരിയായ റിൻഷാദ് സുഹൃത്തിനൊപ്പമാണ് സ്റ്റോക്ക് എടുക്കാനായി ഹൈദരാബാദിലെത്തുന്നത്. കോട്ടിയിലെ എടിഎം കൗണ്ടറിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേർ കൈയിലുള്ള ബാഗ് തട്ടിയെടുത്തത്. റിൻഷാദിന്റെ കാലിൽ വെടിവെച്ച് പ്രതികൾ കടന്നുകളഞ്ഞു.
വലതുകാലിൽ വെടിയേറ്റ റിൻഷാദിനെ ആശുപത്രിയിലെത്തി ക്കുകയായിരുന്നു.
റിൻഷാദുമായി ബന്ധമുള്ള ആരോ നൽകിയ വിവരങ്ങൾ പ്രകാരമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. റിൻഷാദുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.