കൈതപ്പൊയിൽ: കൈതപ്പൊയിൽ ഗവൺമെൻറ് യുപി സ്കൂളിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായികമേളയിൽ മിനി ഗേൾസ്, മിനി ബോയ്സ് ഗ്രൂപ്പ് തലത്തിലും പഞ്ചായത്ത് തലത്തിൽ ഓവർ ചാമ്പ്യന്മാരായും മലപുറം ഗവൺമെൻറ് സ്കൂൾ വിജയികളായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നജ്മുന്നിസാ ശരീഫിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി. വ്യക്തിഗത ഇനങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് മലപുറം സ്കൂൾ ചരിത്ര വിജയം സ്വന്തമാക്കിയത്. ടീം മാനേജർ റീന പോൾ,
അധ്യാപകരായ നീര, ഉമ്മ സുഹറ, മുഹമ്മദ് സാലി, പിടിഎ വൈസ് പ്രസിഡണ്ട് സാബിറ എന്നിവർ നേതൃത്വം നൽകി.