ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പൊലിസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT). മരണം നടന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്ഥരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദായനികുതി വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഉൾപ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.