വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ആകെ നികുതി 18 ശതമാനമായി കുറച്ചുകൊണ്ട് പുതിയ വ്യാപാര കരാർ ട്രംപ് പ്രഖ്യാപിച്ചു. നിലവിൽ 50 ശതമാനത്തോളം നികുതി നേരിട്ടിരുന്ന ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ പ്രതിഷേധിച്ചായിരുന്നു 25 ശതമാനം അധിക നികുതി കൂടി അമേരിക്ക ചുമത്തിയത്. ഇതോടെ ആകെ നികുതി 50 ശതമാനമായി ഉയരുകയും വ്യാപാര ചർച്ചകൾ താൽക്കാലികമായി സ്തംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ നടന്ന തുടർച്ചയായ ചർച്ചകളാണ് ഇപ്പോൾ കരാറിലെത്താൻ സഹായിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിൽ കരാർ സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ 18 ശതമാനമായി കുറച്ചുകൊണ്ട് പുതിയ വ്യാപാര കരാർ ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് ചർച്ചയുടെ വിവരം പുറത്തുവിട്ടത്.
തീരുവ 18 ശതമാനമായി കുറഞ്ഞാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. ഇത് കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താകും. കഴിഞ്ഞ ഡിസംബറിൽ ഇരു നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആഗോള വെല്ലുവിളികൾ നേരിടാൻ ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ വ്യാപാര കരാർ