തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നത്തെ സ്വർണവിലയിൽ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാം വില 13,910 രൂപയാണ്. ഗ്രാമിന് 130 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,11,280 രൂപയാണ് വില. പവന് 1040 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ ശേഷം സ്വർണവില കുതിച്ചുകയറിയിരുന്നു. വൈകിട്ട് രണ്ട് തവണയാണ് സ്വർണവില ഉയർന്നത്.