പയ്യോളി:പയ്യോളി ടർഫ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്.കണ്ണൂർ സ്വദേശിയാണ് ഇന്ന് ഉച്ചയ്ക്ക് 12 ഓടെ അപകടത്തിൽ പെട്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പൂർണമായും പൊളിച്ചുമാറ്റിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പയ്യോളി പേരാമ്പ്ര റോഡിലെ 'കിക്ക് ഓഫ്' ടർഫിലാണ് അപകടമുണ്ടായത്.ഇരുമ്പ് ഫ്രെയിമിൽ നാലു മീറ്ററോളം ഉയരത്തിൽജോലി ചെയ്യുന്നതിനിടെ വീഴുകയായിരുന്നു.വീഴ്‌ചയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ യുവാവിൻ്റെ ഉടൻ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.