മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി.

Feb. 3, 2026, 4:53 p.m.

ന്യൂഡൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിൽ ഫെയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ടുപോകുന്നതാണ് നല്ലതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങളുടെ മോഷണമാണെന്ന് കോടതി നിരീക്ഷിച്ചു. വാട്‌സാപ്പിന്റെ 2021-ലെ സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 213 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.

ഉപഭോക്താക്കൾക്ക് വിവരങ്ങൾ പങ്കുവെക്കാൻ താൽപ്പര്യമില്ലെങ്കിൽ സേവനം വേണ്ടെന്ന് വെക്കാനുള്ള സംവിധാനം വളരെ സങ്കീർണ്ണമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമീണനോ വഴിയോര കച്ചവടക്കാരനോ മനസ്സിലാക്കാൻ കഴിയാത്ത വിധം സങ്കീർണ്ണമായ ഭാഷയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

വിപണിയിലെ തങ്ങളുടെ ആധിപത്യം ഉപയോഗിച്ച് ഉപഭോക്താക്കളെ ഇത്തരം നയങ്ങൾ അംഗീകരിക്കാൻ നിർബന്ധിക്കുകയാണ് മെറ്റ ചെയ്യുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ജനങ്ങളുടെ ഡിജിറ്റൽ വിവരങ്ങൾ അനുവാദമില്ലാതെ പങ്കുവെക്കാൻ അനുവദിക്കില്ല. ലാഭത്തിന് വേണ്ടി പൗരൻ്റെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

വിവരങ്ങൾ പങ്കുവെക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മെറ്റയോട് നിർദ്ദേശിച്ചു. അല്ലാത്തപക്ഷം വാട്‌സാപ്പിന്റെ പ്രവർത്തനം തടയുന്നതടക്കമുള്ള കർശ്ശന നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


MORE LATEST NEWSES
  • 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു
  • കട്ടിപ്പാറ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വേദിയാകും.
  • കട്ടിപ്പാറ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വേദിയാകും.
  • ബൈക്ക് മെട്രോ പില്ലറിലിടിച്ചു;യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം.
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു
  • ലോക്‌സഭയിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
  • സാനിറ്ററി മാലിന്യ സംസ്‌കരണം; പദ്ധതികൾക്ക് തുടക്കം
  • സ്വർണവിപണിയിൽ ഇന്നും ചാഞ്ചാട്ടം തുടരുന്നു
  • മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു
  • ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു
  • ടർഫ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്
  • കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്നു
  • രാജ്യത്താദ്യമായി കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കും: ധാരണാപത്രം കൈമാറി
  • സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
  • സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു
  • സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു
  • സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ചു
  • മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു.
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു
  • പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റെന്ന് കുടുംബം
  • കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: ഒൻപത് പേർക്ക് പരുക്ക്
  • മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂർണമായി കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ
  • ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത
  • മൈസൂരുവിൽ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം
  • പഞ്ചായത്ത് തല മത്സരത്തിൽ ജേതാക്കളായി മലപുറം ഗവൺമെൻറ് സ്കൂൾ
  • മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു
  • എയിംസ് പ്രഖ്യാപനമില്ല; പ്രതിസന്ധിയിലായി കോഴിക്കോട് കിനാലൂരുകാർ
  • സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
  • കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
  • റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
  • തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു
  • പനമരം ബീവറേജിൽവീണ്ടും മോഷണം
  • സ്വര്‍ണവില ഉച്ചക്ക് വീണ്ടും കുറഞ്ഞു
  • വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം; പ്രതിഷേധം ശക്തം
  • തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
  • മാറഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
  • നാല് വർഷത്തെ പക; 14 കാരനെ മർദിച്ച് ഒൻപതാം ക്ലാസുകാരൻ
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു