കട്ടിപ്പാറ:2025-2026 വർഷത്തെ പഞ്ചായത്ത് എൽപി സ്പോർട്സ് 11/2/20261ബുധനാഴ്ച കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ ഗ്രൗണ്ട് വേദിയാകും.കഴിഞ്ഞ ദിവസം നടന്ന പി,ഇ,സി മീറ്റിങ്ങിന്റെ തീരുമാനത്തിന്റെ ഭാഗമായി പ്രാദേശിക കമ്മിറ്റിയും രൂപീകരിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് സുഫീറയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി സജീന ഉദ്ഘാടനം നിർവഹിച്ചു..
തുടർന്ന് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. സ്പോർട്സ് വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കുമെന്ന് ജനറൽ കൺവീനർ കെപി ജസീന അറിയിച്ചു. സ്കൂൾ ചീഫ് മോട്ടോർ എ കെ അബൂബക്കർ കുട്ടി, സ്കൂൾ പി,ടി,എ പ്രസിഡണ്ട് ഷംനാസ് പൊയിൽ, അബ്ദുള്ള മലയിൽ, പഞ്ചായത്ത് ഇംപ്ലിമെന്റ് ഓഫീസർ അഷ്റഫ് മാസ്റ്റർ, VOT HM നസീഫ് മാസ്റ്റർ, സ്പോർട്സ് ജോയിന്റ് കൺവീനർ കെസി ശിഹാബ്,SSG ചെയർമാൻ അലക്സ് മാത്യു, ദിൻഷ lദിനേശ്, ഫൈസൽ ഗോൾഡൻ സ്റ്റാർ ക്ലബ്, ഫൈസ് ഹമദാനി,ഷാനിദ് പൊയിൽ,തസ്ലീന പിപി,യാസീൻ,റൂബി ,അനുശ്രീ,നീതു പീറ്റർ,ഷാഹിന കെകെ,പികെ മുഹമ്മദ് അലി എന്നിവർ സന്നിഹിതരായി. കെ പി ജസീന സ്വാഗതവും ഷബീജ് ടി നന്ദിയും പറഞ്ഞു.